KOYILANDY DIARY.COM

The Perfect News Portal

കോട്ടയത്ത് വൈദ്യുതി ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കോട്ടയം: കോട്ടയം കട്ടച്ചിറയിൽ വൈദ്യുതി ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈരാറ്റുപേട്ട സ്വദേശി പ്രദീപാണ് കൂടംകുളം 440 കെ വി ട്രാൻസ്‌മിഷൻ ലൈൻ ടവറിനുമുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. യുവാവിനെ പഞ്ചായത്ത് പ്രസിഡണ്ടും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി.

സ്വന്തമായി വീടില്ലെന്നും തിരിച്ചറിയൽ രേഖകളുൾപ്പെടെ മോഷണം പോയെന്നും പറഞ്ഞാണ് ഇയാൾ ടവറിൽ കയറിയത്. പാലായിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും പാലായിൽ നിന്നുള്ള കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയറും കിടങ്ങൂർ പൊലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയാണ് യുവാവിനെ താഴെയിറക്കിയത്. 

Share news