KOYILANDY DIARY.COM

The Perfect News Portal

ഓൺലൈൻ കച്ചവടത്തിൽ യുവാവിന് 24 ലക്ഷം രൂപ നഷ്ടമായി

കാസർഗോഡ്: വൻ ലാഭം മോഹിച്ച് ഓൺലൈൻ കച്ചവടത്തിൽ നിക്ഷേപിച്ച യുവാവിന്റെ 24 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞങ്ങാട് അതിയാമ്പൂർ കാലിക്കടവിലെ പി ബിജുവിനാണ് പണം നഷ്ടമായത്. അപ് സ്റ്റോക്സ് എന്ന വ്യാജ ഓൺലൈൻ അപ്ലിക്കേഷനിലൂടെയാണ് യുവാവിന്റെ പണം നഷ്ടമായത്.

മെയ് 8 മുതൽ ജൂൺ 18 വരെയുള്ള ദിവസങ്ങൾ വിവിധ ദിവസങ്ങളിൽ ആയാണ് ബിജു അപ്ലിക്കേഷൻ വഴി പണം നിക്ഷേപിച്ചത്. എന്നാൽ പലിശയോ മുടക്കുമുതലോ കിട്ടാതെ വന്നതോടെയാണ് ബിജു ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Share news