ബാലുശ്ശേരി കിനാലൂരില്‍ യുവാവ് തോട്ടില്‍ മുങ്ങിമരിച്ച സംഭവം. കൊലപാതകമാണെന്ന് കുടുംബം
ബാലുശ്ശേരി: കിനാലൂരില്‍ ബാലുശ്ശേരി കിനാലൂരില്‍ യുവാവ് തോട്ടില്‍ മുങ്ങിമരിച്ച സംഭവം. കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. നാലുമാസം മുമ്പാണ് വട്ടക്കുളങ്ങര തോട്ടത്തില്‍ പൊയില്‍ ദിലീപ് (29) തോട്ടില്‍ മുങ്ങിമരിച്ചത്. ദിലീപിൻ്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ അപര്‍ണ വടകര റൂറല്‍ എസ്.പി.ക്ക് പരാതി.
പരാതിയെ തുടർന്ന് പോലീസ് കഴിഞ്ഞദിവസങ്ങളില്‍ രണ്ടുസ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പിന്നീട് ഇരുവരെയും വിട്ടയക്കുകയും ചെയ്തു. സ്ത്രീകളുടെ മൊഴികളില്‍ വൈരുധ്യമുള്ളതായാണ് സൂചന. സംഭവത്തിൽ ദുരൂഹമരണത്തിനു കേസെടുത്തതായും ഇതുവരെ 70-ഓളം പേരെ ചോദ്യം ചെയ്തതായും ബാലുശ്ശേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. കെ. സുരേഷ് കുമാര്‍ പറഞ്ഞു.

ഓഗസ്റ്റ് 25ന് വൈകീട്ടാണ് ദിലീപിനെ കാണാതാവുന്നത്. തൊട്ടടുത്ത ദിവസം മൃതദേഹം വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തി. അതേസമയം നന്നായി നീന്തല്‍ വശമുള്ളയാളാണ് ദിലീപെന്നും ആഴം കുറഞ്ഞ തോട്ടില്‍ വീണുമരിക്കാനിടയില്ലെന്നും വീട്ടുകാര്‍ പറയുന്നു. കൂലിപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന ദിലീപിൻ്റെ മരണത്തോടെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളടങ്ങിയ കുടുംബം പ്രതിസന്ധിയിലാണ്.

