എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വയറ്റിൽ കിടന്ന എം ഡി എം എ പൊതി പൊട്ടിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇയാളെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.

