കൊയിലാണ്ടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. ആലത്തൂർ വടക്കാഞ്ചേരി സ്വദേശി രാമസ്വാമിയുടെ മകൻ മഹേഷ് (33) ആണ് മരിച്ചത്. കൊയിലാണ്ടി ബപ്പന്‍കാട് അണ്ടർപ്പാസിനു സമീപം എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വൈകീട്ട് 5.30ന് മംഗള എക്സ്പ്രസില്‍ നിന്നാണ് യുവാവ് വീണത്.

ആലത്തൂർ വടക്കാഞ്ചേരിയിൽ നിന്ന് കണ്ണൂര്‍ തളിപ്പറമ്പിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് അച്ഛനും അമ്മയും ഉൾപ്പെടെ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




