KOYILANDY DIARY

The Perfect News Portal

നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം

നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടറായ ഗായത്രി എന്ന 25 -കാരിക്കാണ് പാമ്പുകടിയേറ്റത്. ഗായത്രി ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു. പാമ്പിനെ കണ്ടതായി യാത്രക്കാരും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.

യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർടി സംഘം കമ്പാർട്മെന്റിൽ പരിശോധന നടത്തി. എന്നാൽ വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്താനായില്ല.