KOYILANDY DIARY

The Perfect News Portal

എലത്തൂർ ചെട്ടികുളത്തുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. 

കോഴിക്കോട്: എലത്തുർ ചെട്ടിക്കുളം പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജൂവിൻ്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരിക്കേറ്റു. വെസ്റ്റ്ഹിൽ ചുങ്കം ആനുഫ്സ് റൂമാകെയർ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് ഷിൽജ. രണ്ടുപേരും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് രാത്രി 7.30 ഓടെ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഷിൽജ ലോറിക്കടിയിൽപെട്ടു റോഡിൽ രക്തം വാർന്നൊഴുകിയാണ് മരണപ്പെട്ടത്.. അഗ്നിരക്ഷാ സേന എത്തി റോഡിൽ വെള്ളം അടിച്ച് കഴുകുകയായിരുന്നു. മക്കൾ: അവന്തിക (11), അലൻ (9) രണ്ടുപേരും പൊയിൽക്കാവ് യു.പി. സ്കൂൾ വിദ്യാർത്ഥികളാണ്. സഹോദരൻ: ഷിനീഷ് (ഗൾഫ്) മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.