KOYILANDY DIARY.COM

The Perfect News Portal

വഗാഡ് കമ്പനിയുടെ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ സ്ത്രീ മരിച്ചു

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന വഗാഡ് കമ്പനി ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ സ്ത്രീ മരിച്ചു. മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മരുതൂർ തെക്കെ മഠത്തിൽ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മ (65) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മുത്താമ്പി ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത്.

ബൈപ്പാസ് നിർമ്മാണത്തിനായി അരിക്കുളത്തു നിന്നും മണ്ണുമായി വരുന്ന വഗാഡ് കമ്പനിയുടെ ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ  ഇടതുഭാഗത്തെ ടയർ ഊരിതെറിക്കുകയായിരുന്നു. വാഹനത്തിനടുത്ത് നിന്ന് നൂറ് മീറ്റർ അകലെയായിരുന്നു കല്യാണിക്കുട്ടി അമ്മ. ടയർ ഊരി പോയശേഷം മുന്നോട്ട് നീങ്ങി ലോറിയുടെ മറുവശത്തെ ടയറും ഊരിതെറിച്ചിരുന്നു. പ്രവേശിപ്പിച്ചു. ഭർത്താവ്: പരേതനായ തെക്കെ മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ. മകൻ: രാജ് കുമാർ, മരുമകൾ: ശ്രീജ.

Share news