KOYILANDY DIARY.COM

The Perfect News Portal

സ്കൂട്ടറിൽ യാത്ര ചെയ്യവെ മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു. മകൾക്കും സഹോദരിക്കും പരിക്ക്

തിരുവനന്തപുരം ദേശീയ പാതയില്‍ ആനയറയ്‌ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകള്‍ മൂന്ന് വയസുളള ശിവന്യ , സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം.

Share news