KOYILANDY DIARY.COM

The Perfect News Portal

ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

കോതമംഗലം – കോട്ടപ്പടി, കൂവക്കണ്ടത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ഉദ്യോഗസ്ഥർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. കോട്ടപ്പടി കൂവക്കണം ഭാഗത്ത് ജനവാസ മേഖലയിൽ പതിവായി കാട്ടാനക്കൂട്ടം എത്തുന്നുണ്ടായിരുന്നു. കുട്ടി ആനയുൾപ്പെടെ കാട്ടാനകളാണ് കൂട്ടത്തിൽ ഉള്ളത്. കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു.

വനപാലകരെത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കൊമ്പൻ വനപാലകർക്ക് നേരെ തിരിഞ്ഞത്. വനം വകുപ്പ് സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി അറ്റകുറ്റപ്പണികൾക്കായി അഴിച്ചുമാറ്റിയതോടെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസി കൾ ആവശ്യപ്പെടുന്നു.

Share news