മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി

മലപ്പുറം: മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റി. ടൗണിന് സമീപത്തെ സ്വകാര്യ ഭൂമിയില്‍ നിന്നും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുകയാണ്. പ്രശ്‌നങ്ങളില്ലാതെ പോത്തിനെ വനത്തിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ജീവനക്കാര്‍.
