KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലിറങ്ങി

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലിറങ്ങി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ജനവാസ മേഖലയില്‍ നിന്ന് കാട്ടുപോത്തിനെ തുരത്തിയത്.

അതിനിടെ, നിലമ്പൂർ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയാണ് തണ്ടൻ കല്ല് ഭാഗത്തു നിന്ന് ചാലിയാർ പുഴ കടന്ന് കാട്ടാക്കുട്ടം എത്തിയത്. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും ഒരു മണിക്കൂറിന് ശേഷം കാട്ടാന കൂട്ടത്തെ കാടുകയറ്റി. ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Share news