KOYILANDY DIARY.COM

The Perfect News Portal

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചു; കോഴിക്കോട് അഞ്ച് പേർ പിടിയിൽ

കോഴിക്കോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോഴിക്കോട് വളയത്താണ് സംഭവം. രണ്ട് വീടുകളിൽ നിന്ന് പന്നിയുടെ ഇറച്ചിയും വനംവകുപ്പ് കണ്ടെത്തി. ഇറച്ചി ഇരുപതോളം പേർക്ക് വിതരണം ചെയ്തതായാണ് വിവരം.

വനം വകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്. വനത്തിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെയാണ് ഇവർ പിടികൂടി കറിവെച്ചത്.

 

Share news