കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറും, വാക്കിംഗ് സ്റ്റിക്കും നൽകി

കൊയിലാണ്ടി: പൂർവ്വവിദ്യാർത്ഥികൾ ഒത്തുചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറും, വാക്കിംഗ് സ്റ്റിക്കും നൽകി. കൊയിലാണ്ടിയിലെ പ്രശസ്തമായ നളന്ദ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് വീൽചെയറും, വാക്കിംഗ് സ്റ്റിക്കും നൽകിയത്. ആശുപത്രി സുപ്രണ്ട് ഡോ. വിനു, ഡോ. പ്രമോദ്, തുടങ്ങിയവർ ഏറ്റുവാങ്ങി. ജയരാജ് പണിക്കർ, നാരായണൻ പ്രയാഗ്, ടി.പി. രാജൻ, മിനി ഹെർമൻ ജ്യോതി ലക്ഷ്മി, അൻസാർ എന്നിവർ പങ്കെടുത്തു.
