KOYILANDY DIARY

The Perfect News Portal

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വധുവിന്റെ ദേഹത്ത് മർദിച്ചതിന്റെ പാടുകൾ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റതായി പരാതി. പന്തീരാങ്കാവ് സ്വദേശിയായ യുവാവിനെതിരെയാണ് എറണാകുളം സ്വദേശിനിയും വീട്ടുകാരും പരാതി നൽകിയത്. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. മെയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം വധുവിന്റെ വീട്ടുകാർ കോഴിക്കോടെത്തിയപ്പോഴാണ് യുവതിയുടെ ദേഹത്ത് മർദിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്. 

Advertisements

ഭർത്താവ് മർദിച്ചതായി യുവതി വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് ബന്ധുക്കള്‍ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകിയത്. വിവാഹബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ യുവതി വീട്ടുകാർക്കൊപ്പം തിരികെ മടങ്ങി. യുവതിയെ ഒന്നിലധികം തവണ മർദിച്ചതായി പരാതിയുണ്ട്.