എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലന ശില്പശാല നടന്നു

ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലന ശില്പശാല നടന്നു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബിഷ് ഉത്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡണ്ട് കെ. റീന അധ്യക്ഷത വഹിച്ചു.

ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡണ്ട് എൻ. എം. നാരായണൻ, കെ. ജയന്തി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഏക് സാത് സ്കിൽ ട്രൈനർ കാഞ്ചന ചെറുകുളത്തൂർ പരിശീലനം നൽകി. കൺവീനർ കെ. അനുഷ സ്വാഗതവും ലൈബ്രേറിയൻ ടി. എം. ഷീജ നന്ദിയും പറഞ്ഞു.

