നാടിന് സ്വന്തമായി കളിസ്ഥലമൊരുക്കാൻ ഫുട്‍ബോൾ ടൂർണമെന്റുമായി ഒരു ഗ്രാമം

കോട്ടൂളി: നാടിന് സ്വന്തമായൊരു കളിസ്ഥലത്തിനായ് DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് തുടക്കമായി. ബാലുശ്ശേരി MLA യും, DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സച്ചിൻദേവ് ലീഗ് ഫുട്ബോൾ ഉദ്ഘാടനം ചെയ്തു.

കളിസ്ഥലം യഥാർഥ്യമാക്കാൻ പ്രായ, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു . 7വയസ്സ് മുതൽ 60വയസ്സിന് മുകളിൽ ഉള്ളവർ വരെ വിവിധ പ്രായ വിഭാഗത്തിലായി ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. 9 വർഷമായി തുടർന്നുവരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലക്ഷ്യം ഈ വർഷത്തോടെ സാക്ഷാത്കരിക്കുമെന്നും, അടുത്ത വർഷം മുതൽ കോട്ടൂളിയുടെ പൊതു കളി സ്ഥലത്ത് ഈ ടൂർണമെന്റ് നടക്കുമെന്നും സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലീഗ് ഫുട്ബോൾ ടൂർണമെന്റിനൊപ്പം ലഹരിക്കെതിരെ ഫുട്ബോൾ ഉത്സവ് എന്ന പേരിൽ വിവിധ പരിപാടികൾ നടത്താനും DYFI കോട്ടൂളി മേഖലാ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.
