KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പിയിൽ പച്ചക്കറി കടയ്ക്ക് തീപിടിച്ചു

കൊയിലാണ്ടി: മുത്താമ്പിയിൽ പച്ചക്കറി കടയ്ക്ക് തീപിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. കടയും ഒരു ഫ്രിഡ്ജും രണ്ട് ഫ്രീസറും ഭാഗികമായി കത്തി നശിച്ചു.
കൊയിലാണ്ടിയിൽ നിന്നും അഗ്നക്ഷാസേനയുടെ രണ്ടു യൂണിറ്റ് വാഹനങ്ങളെത്തി തീ പൂർണമായി അണച്ചു. Asto പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ  SFRO അനൂപ് ബി കെ, Fro(D) -നിതിൻരാജ്, ഇന്ദ്രജിത്, FRO മാരായ ബിനീഷ്, ലിനീഷ്, അനൂപ് എൻ പി, ഇർഷാദ് ടി കെ, ഹോംഗാർഡ് – ഓംപ്രകാശ്, സുജിത് എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.
Share news