KOYILANDY DIARY

The Perfect News Portal

ദ്വിദിന മാധ്യമ ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പി.ജി സംസ്കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ക്യാമ്പിന് തുടക്കമായി. മാധ്യമ ക്യാമ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളുടെ ചരിത്രപരമായ ദൗത്യത്തിൽ നിന്ന് സമകാലിക ഇന്ത്യയിൽ മാധ്യമങ്ങൾ വ്യതിചലിക്കുകയാണെന്നും വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനം നടത്തുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

പി ജി സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജോയ് എംഎൽഎ അധ്യക്ഷനായി. പി ജി സംസ്കൃതി കേന്ദ്രം ട്രഷറർ കെ സി വിക്രമൻ, വി എൻ മുരളി, എ ജി ഒലീന, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, പ്രസിഡൻ്റ് കെ ജി സൂരജ്, ട്രഷറർ ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി ബി എസ് ജലജകുമാരി, ചാല മേഖലാ സെക്രട്ടറി ശ്രീവരാഹം മുരളി, പ്രസിഡൻ്റ് രവി കാവനാട് തുടങ്ങിയവർ പങ്കെടുത്തു.

 

സ്വയം വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വേണ്ടി സിറ്റിസൺ ജേർണലിസം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകയായ ആർ പാർവതിദേവി മാധ്യമങ്ങൾ ആരുടെ ജിഹ്വ ? എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തുടർന്ന് വി ബി പരമേശ്വരന്റെ നേതൃത്വത്തിൽ ദേശാഭിമാനി പത്രം ഓഫീസ് വിദ്യാർത്ഥികൾ സന്ദർശിച്ചു.

Advertisements

 

രാത്രിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്രം തയ്യാറാക്കി. പെരുന്താന്നി സുഭാഷ് നഗറിലെ പി.ജി റഫറൻസ് ലൈബ്രറിയിൽ വെച്ചാണ് 18-25 വയസ്സുവരെയുള്ള 25 വിദ്യാർത്ഥികൾക്കുള്ള രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സമാപനസമ്മേളനം എം എ ബേബി നാളെ ഉദ്ഘാടനം ചെയ്യും.