തുമ്പൂർമുഴിയിൽ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി

ചാലക്കുടി: തുമ്പൂർമുഴിയിൽ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ വീണ്ടും കണ്ടു. തുമ്പൂർമുഴി പത്തേ ആറ് ഇറക്കത്താണ് ആനക്കുട്ടിയെ കണ്ടത്. രണ്ട് ആനകളുടെ സംരക്ഷണത്തിലാണ് ആനക്കുട്ടി റോഡ് മുറിച്ചു കടന്നത്. കുറച്ചുനാളുകളായി തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ അതിരപ്പിള്ളി മേഖലയിൽ കാണുന്നുണ്ട്. ജന്മനാ തുമ്പിക്കൈ ഇല്ലാത്തതാണോ അതോ വന്യമൃഗ ആക്രമണത്തിൽ നഷ്ടമായതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
