KOYILANDY DIARY

The Perfect News Portal

ഒറ്റ കൈയ്യുമായി സൈക്കിളിൽ മകളുമൊത്ത് സ്കൂളിലേക്കുള്ള യാത്ര വൈറലാവുന്നു

 

 

കൊയിലാണ്ടി: അച്ഛൻ മകളെയുംകൊണ്ട് ഒറ്റ കൈയ്യുമായി സ്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. വീഡിയോ കാണാം.. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശി അബ്ദുൾ റഷീദ് മകളെ സൈക്കിളിന് പിറകിൽ ഇരുത്തി പോകുന്ന രംഗം ഫറോക്ക് ഗവ. ആശുപതിയിലെ ഓർത്തോ പീഡിയക് സർജൻ ഡോ. മുഹമ്മദ് റയീസ് വീഡിയോയിൽ പകർത്തിയത്. പിന്നീട് ഫേസ് ബുക്കിലും, വാട്സാപ്പിലും ഷെയർ ചെയ്യുകയായിരുന്നു.

മകളുമൊത്ത് സൈക്കിളിൽ യാത്ര ചെയ്യുന്ന ഈ വീഡിയോ സമൂഹ മധ്യമങ്ങൾ ഏറ്റെടുത്ത് വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. മിക്ക കുട്ടികളും ഓട്ടോയിൽ പോകുമ്പോൾ ഒരച്ഛൻ മകളെയും കൊണ്ട് ഒറ്റ കൈയിൽ സൈക്കിൾ ഓടിക്കുന്ന ഈ രംഗം ആരുടെയും കരളലിയിക്കുന്ന ഒന്നാണ്. സ്കൂളിലേക്ക് നഗരത്തിലെ കാഴ്ചകളും കണ്ട് സൈക്കിളിൽ പോകുന്ന കാഴ്ച കൗതുകത്തോടെയാണ് ആളുകൾ കാണുന്നതെങ്കിലും കൂലി പണിക്കാരനായ അബ്ദുൾ റഷീദിൻ്റെ മനസ്സ് പിടക്കുകയാണ്.

Advertisements

വർഷങ്ങൾക്ക്  മുമ്പ് ഐസ് പൊട്ടിക്കുന്ന ജോലിയിലായിരുന്ന അബ്ദുൾ റഷീദ് ജോലി സ്ഥലത്ത് നിന്ന് അപകടത്തിൽപ്പെട്ടതിന്ശേഷം വലതു കൈ മുട്ടിനു മുകളിൽ മുറിച്ച് മാറ്റേണ്ടി വരികയായിരുന്നു. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാതെ ജീവിത പ്രരാബ്ദങ്ങാളാൽ വലിയ പ്രയാസം നേരിയുകയാണ് അബ്ദുൾ റഷീദ്. അതിനിടെ മകളെ സ്കൂളിൽ എത്തിക്കുക എന്ന ഉത്തരവാദിത്വവും ബഷീറിനെ ഒറ്റ കൈയുമായി സൈക്കിളിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയാണ്.  തിരക്ക് പിടചിച്ച് റോഡുകളിൽ വാഹനങ്ങൾക്കിടയിലൂടെയുള്ള ഈ യാത്ര റഷീദി വല്ലാതെഭീതിയിലാക്കുന്നുണ്ട്. ഒരു മുച്ചക്ര വാഹനം കിട്ടിയിരുന്നെങ്കിൽ മകളുമായുള്ള യാത്രയ്ക്ക് ഒരൽപ്പം റിസ്ക്ക് കുറക്കാൻ കഴിയുമെന്നാണ് ബഷീർ കരുതുന്നത്. സാമ്പത്തിക പരാധീനതകൾ ഇതിന് തടസ്സം നിൽക്കുകയാണ്.

Advertisements