KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരംവീണ് അപകടം

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരംവീണ് അപകടം. കാപ്പുന്തല വിളയംകോട് പ്ലാത്തോട്ടത്തില്‍ ആല്‍ഫി ബാബുവിന്റെ കാറിനു മുകളിലാണ് മരംവീണത്. വാഹനത്തിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. ചില്ല് തകര്‍ന്നു. തോട്ടുവ വിളയംകോട് ചായംമാവ് റോഡില്‍ വികാസ് ക്ലബിന് സമീപമാണ് അപകടമുണ്ടായത്.

കുരിശുപള്ളിക്കു സമീപമുള്ള സ്വാകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നിരുന്ന ആര്യവേപ്പ് ശക്തമായ കാറ്റിലും മഴയിലും ചുവട് ഒടിഞ്ഞു കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. ആല്‍ഫിയെ കൂടാതെ അയല്‍വാസികളായ രണ്ടുപേരും കാറിലുണ്ടായിരുന്നു. കടുത്തുരുത്തിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.

Share news