വേളം പള്ളിയത്ത് കാറിന് മുകളിൽ മരം വീണു.

വേളം: ശക്തമായ കാറ്റിലും മഴയിലും വേളത്ത് കാറിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. പള്ളിയത്ത് പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കാറിൽ യാത്ര ചെയ്യുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. മുയിപോത്ത് സ്വദേശികളായ കുടുംബം സഞ്ചിരിച്ച കാറിന് മുകളിലേക്കാണ് മരം വീണത്.

ശബ്ദം കേട്ട നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത് കാറിലുള്ള നാല് പേരെയും സുരക്ഷിതമായി മാറ്റി. പേരാമ്പ്രയിൽ നിന്നു ഫയർഫോഴ്സും കുറ്റ്യാടി പോലീസും സംഭവസ്ഥലത്ത് എത്തി. ജെ.സി ബി ഉപയോഗിച്ചാണ് മരവും, കാറും റോഡിൽ നിന്നുമാറ്റിയത്. കാർ പൂർണ്ണമായും തകർന്നു.
