പൊയിൽക്കാവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: പൊയിൽക്കാവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിലശ്ശേരി റോഡിൽ കൻമനത്താഴ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പടുമരം ഇലക്ട്രിക്കൽ ലൈനിനു മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇലക്ട്രിസിറ്റി ജീവനക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു.

ASTO ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, നിധിപ്രസാദ് ഇഎം, അനൂപ് എന്‍പി, ഷാജു കെ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, രാജീവ് വി ടി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
