പോലീസ് സ്റ്റേഷനു സമീപം ടോറസ് ലോറി ബ്രേക്ക് ഡൗൺ ആയി. കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: പോലീസ് സ്റ്റേഷനു സമീപം ടോറസ് ലോറി ബ്രേക്ക് ഡൗൺ ആയി. കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്. പോലീസ് സ്റ്റേഷനു സമീപം ടോറസ് ലോറി ബ്രേക്ക് ഡൗൺ ആയതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയത്. വൈകീട്ട് 4,45 ഓടെ നഗരം ഗതാഗതകുരുക്കിലമർന്നതോടെ യാത്രക്കാർ വലഞ്ഞു. നിപ നിയന്ത്രണം വന്നതോടെ കൊയിലാണ്ടിയിൽ ഗതാഗത കുരുക്ക് തീരെ കുറഞ്ഞിരുന്നു.
വൈകീട്ട് 6 മണിയോടുകൂടി പെയ്ത കനത്ത മഴയിൽ ദേശീയ പാതയിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയായ്രുന്നു. പോലീസ് രംഗത്തെത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഠിന പരിശ്രമം നടത്തുകയാണ്. വടക്ക് ഭാഗം പാലക്കുളങ്ങര വരെയും, കിഴക്ക് ഭാഗം കുറുവങ്ങാട് അക്വഡക്ട് വരെയും, തെക്ക് ഭാഗം ചെങ്ങോട്ടുകാവ് വരെയും കുരുക്ക് അനുഭവപ്പെട്ടു. തിരുവങ്ങൂർ, വെങ്ങളം എന്നിവിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.


യാത്രക്കാർ ഇറങ്ങി നടക്കാൽ തുടങ്ങിയതോടെ പല ബസ്സുകളും ട്രിപ്പ് കട്ട് ചെയത് തിരിച്ചുപോകുന്ന സ്ഥതിവരെ ഉണ്ടായി. ഇപ്പോൾ രാത്രി 8 മണിയോടടുക്കുമ്പോൾ ഗതാഗതക്കുരുക്ക് നീങ്ങിതുടങ്ങിയിട്ടുണ്ട്.

