KOYILANDY DIARY

The Perfect News Portal

ദേശീയപാത പൊയിൽക്കാവ് ഭാഗത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി

പൊയിൽക്കാവ്: ദേശീയപാതയിൽ പൊയിൽക്കാവ് ഭാഗത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ ഭാഗമായാണ് പൊയിൽക്കാവ് ടൌണിലും ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്തുമായി വാഹന ഗാതാഗതത്തിന് പ്രയാസം ഉണ്ടാക്കുന്ന നിലയിൽ വെള്ളക്കെട്ട് രൂപംകൊള്ളകയും ദേശീയപാതയിലേക്ക് പരന്നൊഴുകുകയും ചെയ്തത്. ഇതോടെ മണിക്കൂറുകളോളം വെങ്ങളം മുതൽ ചെങ്ങോട്ട്കാവ് വരെ ഗതാഗതം സ്തംഭിച്ചിരുന്നു.
ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജിന് ഉൾക്കൊള്ളാനാകാത്ത വിധം വെള്ളം ഒഴുകിയെത്തുകയും, പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ ഡ്രൈനേജിൽ നിറഞ്ഞതും ഒഴുക്കിനെ തടസ്സപ്പെടുത്തി. ഗതാഗതം സ്തംഭിച്ചതോടെ കൊയിലാണ്ടി സി.ഐ മെൽവിൻ ജോസ്, ട്രാഫിക് എസ്.ഐ പൃഥ്വീരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മറ്റ് ജനപ്രതിനിധികൾ നിർമ്മാണ കമ്പനിയായ വഗാഡ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ജെ സി ബി ഉപയോഗിച്ച് അടിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്തതിനെ തുടർന്നാണ് വെള്ളക്കെട്ടിന് താൽക്കാലിക ശമനമുണ്ടായത്.