അഞ്ചു ദിവസം നീണ്ടുനിന്ന അധ്യാപക കോഴ്സിൽ രണ്ടു മാസം പ്രായമായ കൈകുഞ്ഞുമായി അധ്യാപിക

പേരാമ്പ്ര ബി.ആർ.സിയിൽ അഞ്ചു ദിവസം നീണ്ടുനിന്ന അധ്യാപക കോഴ്സിൽ രണ്ടു മാസം പ്രായമായ കൈകുഞ്ഞുമായി അധ്യാപിക എത്തിയത് ശ്രദ്ധേയമായി. തൊട്ടിൽ പാലം മൊയ്ലോത്തറയിലെ നീതു ടീച്ചറും കുഞ്ഞുമാണ് ശ്രദ്ധേയരായത്. അധിക വീടുകളിലും അണുകുടുംബമായതോടെ കുട്ടികളെ നോക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഇത്തരം അധ്യാപികമാരുടെ ആത്മാർതയാണ് ഇവിടെ ദൃശ്യമായത്.

കോഴ്സിൻ്റെ അഞ്ച് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയശേഷമാണ് നീതു ടീച്ചർ വീട്ടിലേക്ക് മടങ്ങിയത്. കോഴ്സ് പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പ് ബി.പി.ഒ നിത ടീച്ചർക്കും ആർ പി മാർക്കുമൊപ്പം കൈക്കുഞ്ഞുമായി ഫോട്ടോ എടുക്കാനും ടീച്ചർ മറന്നില്ല.
