എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥമാണ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏർപ്പെടുത്തിയ ദുരന്ത നിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള നാലാമത് ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമാണ് ജേതാവിനു സമ്മാനിക്കുക. ജില്ലയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്കുവേണ്ടി സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും നോമിനേഷൻ സമർപിക്കാം. സ്വയം നിർദ്ദേശം സ്വീകരിക്കുന്നതല്ല.

സെപ്തംബർ 30 ന് വൈകീട്ട് 5 മണിക്കു മുമ്പ് താലൂക്ക് സെക്രട്ടറി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, റെഡ്ക്രോസ് ഭവൻ, കൊയിലാണ്ടി – 673305 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447478112 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
