ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സാജനാണ് (20) പരിക്കേറ്റത്. ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നവെന്ന് എഫ്ഐആർ. മൂക്കിൻറെ എല്ല് പൊട്ടിയ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 19നാണ് സംഭവം. ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിലെ വിദ്യാർത്ഥിയാണ് സാജൻ. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.
