നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ അമ്മയാണ് മൃതദേഹം കണ്ടത്. ആനാട് എസ്എന്‍വി ഹൈ സ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ധനുഷ്. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
