കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചുവീണു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മുളിയങ്ങലില്‍ വിദ്യാർത്ഥി ബസിൽ നിന്നും തെറിച്ചുവീണു. വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു. ഇതിനിടെ കുട്ടി ബസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. പരിക്ക് സാരമല്ല. കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ബസിൽ കയറുന്നതിനിടെയാണ് ബസ് മുന്നോട്ടെടുത്തത്.
