പന്തലായനിയിൽ 3 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ
കൊയിലാണ്ടി: പന്തലായനിയിൽ 3 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ. നായക്ക് പേ ഇളകിയതാണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പെരുവട്ടൂർ ചെറിയ ചാലോറ പരിസരത്താണ് നായയെ രാത്രി 8.30 മണിയോടുകൂടി ചത്ത നിലയിൽ കണ്ടെത്തിയത്. ഏറെ നേരം അവശനിലയിലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വളർത്തു മൃഗങ്ങളെ അക്രമിച്ചതും മൂന്ന് സ്ത്രീകളെ അക്രമിച്ചതുമായ സംഭവത്തിൽ ബന്ധപ്പെട്ടവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിക്കുന്നു.

ഇന്ന് വൈകീട്ട് വടക്കെ വെള്ളിലാട്ട് താഴ സരോജിനിയെയും കുഴിച്ചാലിൽ ശാന്ത എന്നിവരെയും മറ്റൊരാളെയും നായ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒരു പശുവിനെയും, രണ്ട് വളർത്തു നായകളെയും കടിച്ചതായാണ് അറിയുന്നത്.

