വടകര ചെക്യാട് പഞ്ചായത്തിലുണ്ടായ ചുഴലിക്കാറ്റിൽ നിർത്തിയിട്ട കാറ് തെന്നി മാറി

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ മുറ്റത്ത് നിർത്തിയിട്ട കാർ തെന്നി മാറി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിൻ്റ വീട്ടിലെ കാറാണ് ശക്തമായ കാറ്റിൽ നീങ്ങിയത്. മുറ്റത്തിൻ്റ ഒരു ഭാഗത്ത് നിന്ന് 10 മീറ്ററോളം മുന്നോട്ടു നീങ്ങി.

പ്രദേശത്ത് വാഹനങ്ങൾക്ക് മുകളിൽ മരം കടപുഴകി വീണു. വീടുകകൾക്കും നാശ നഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് കിടക്കുന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്.

