KOYILANDY DIARY

The Perfect News Portal

സ്വർണ വിലയിൽ ഇന്ന് നേരിയ വർധന

സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് വില 53,000 ൽ എത്തി. 18 കാരറ്റിന്റെ സ്വർണത്തിന് വില ഗ്രാമിന് 5 രൂപ വർധിച്ച് 5510 രൂപയിലെത്തി. ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്.

Advertisements

എന്നാൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.