KOYILANDY DIARY.COM

The Perfect News Portal

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്

പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിൻറെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മ്മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്.

പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാർജിലിട്ടുകൊണ്ടാണ് കുട്ടി മൈക്ക് ഉപയോ​ഗിച്ചത്. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്‌ദം നിന്നുപോവുകയും കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിർമ്മാണക്കമ്പനിയുടെ പേര് വ്യക്തമല്ല.

Share news