KOYILANDY DIARY

The Perfect News Portal

വെള്ളക്കെട്ട് രൂക്ഷമായതിനെതുടർന്ന് നഗരസഭ സെക്രട്ടറിയുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം

വെള്ളക്കെട്ട് രൂക്ഷമായതിനെതുടർന്ന് നഗരസഭ സെക്രട്ടറിയുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം. കൊയിലാണ്ടി നഗരസഭയിലെ 33-ാം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്തതോടുകൂടി വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറുണ്ടെങ്കിലും ഈ വർഷം പ്രവർത്തി നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
 അധികൃതരുടെ ശ്രദ്ധയിൽ വിഷയം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടർന്ന് മാതൃക റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ നാട്ടുകാർ കൗൺസിലറോടൊപ്പം നഗരസഭാ സെക്രട്ടറിയുടെ റൂമിൽ കുത്തിയിരുന്നു. ചർച്ചയിൽ നാളെത്തന്നെ പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ശാശ്വത പരിഹാരം ലഭിച്ചില്ലെങ്കിൽ നഗരസഭാ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും കൗൺസിലർ അഭിപ്രായപ്പെട്ടു.
Advertisements
വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ. ശ്രീധരൻ ടി എം, റിയാസ് ബാബു, രഞ്ജിത്ത് ഓ പി, പ്രേമ ദാസൻ, ഗംഗാധരൻ കെ. അനിൽകുമാർ വയൽപ്പുര, തുഷാര സുജിത്ത്. പ്രേമ, രാജു എ കെ, പ്രേമൻ ടി പി, മണി പി വി, ഷീബ സതീശൻ, സീമാ സതീശൻ, നിഷ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.