കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഗാനരഞ്ജിനി പരിപാടി അരങ്ങേറി

കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഗാനരഞ്ജിനി പരിപാടി അരങ്ങേറി. സി അശ്വനിദേവിൻ്റെ ശിക്ഷണത്തിൽ മുപ്പതോളം വരുന്ന കലാകാരൻമാർ അവതരിപ്പിച്ച പരിപാടിക്ക് മുരളി രാമനാട്ടുകര, സനന്ദ് രാജ് പ്രഭാകരൻ ആറാഞ്ചേരി, മധു ബാലൻ എന്നിവർ പക്കമേളമൊരുക്കി.

ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ അപ്പുക്കുട്ടി നായർ ഉപഹാര സമർപ്പണം നടത്തി. ട്രസ്റ്റി ബോർഡംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ ത്രിപുര, ശ്രീ പുത്രൻ, രാധാകൃഷ്ണൻ പി. പി എന്നിവർ സംസാരിച്ചു. ക്ഷേത്രം എക്സി ഓഫീസർ കെ പ്രമോദ് സ്വാഗതവും അനിൽ ചെട്ടി മഠം നന്ദിയും പറഞ്ഞു.

