KOYILANDY DIARY

The Perfect News Portal

സെല്ലി കീഴൂർ എഴുതിയ ചെറു കഥ. ഓർമ്മകൾ പെയ്യുന്ന സ്ക്കൂൾ ദിനം..

സെല്ലി കീഴൂർ എഴുതിയ ചെറു കഥ. ഓർമ്മകൾ പെയ്യുന്ന സ്ക്കൂൾ ദിനം..
പേടിയുടെ ഉത്കണ്ഠയുടെ പുതിയ ക്ലാസിലേക്ക് 
നടന്നടുക്കുകയാണ്  
കീഴൂർ ടൗണും കഴിഞ്ഞ്
കണ്ടിയിൽ രമേശേട്ടൻ്റെ വീടിനു മുൻപിലെ റോഡിൽ
 ഉള്ളിലൊരു ഭയപ്പാടോടെ ഒന്ന് നിൽക്കും
പുതിയ ക്ലാസ് ടീച്ചർ ആരായിരിക്കും
വിജയൻ മാഷ്, ചന്ദ്രൻ മാഷ്, ബാബു മാഷ്
എന്നിങ്ങനെ ഒരായിരം ചിന്തകൾ മനസ്സിൽ കടന്നു കൂടും.
തകർത്തു പെയ്യുന്ന മഴയിലും ശരീരം അല്പം
വിയർത്തിട്ടുണ്ടാവും 
ഉപ്പ ഗൾഫിന്നയച്ച പുതിയ ഡ്രസ്സും
മഷിപ്പേനയും പത്രാസ് കാണിക്കാൻ കയ്യിലുണ്ടെങ്കിലും
രണ്ട് മാസത്തെ അവധി ആഘോഷിച്ച് തിരികെ
ക്ലാസിലേക്കു വരുമ്പോഴുള്ള അലട്ടൽ
മനസ്സ് അസ്വസ്ഥമാക്കും.
ക്ലാസിലെത്തിക്കഴിഞ്ഞാൽ പിന്നെ സന്തോഷമാണ്
സുഹൃത്തുക്കളെയൊക്കെ മാസങ്ങൾക്ക് ശേഷം
കണ്ട്  ഒരു പാട് ബഡായികൾ പറയാൻ ബാക്കിയുണ്ടാവും
നെയിം സ്ലിപ്പ് കളക്ട് ചെയ്യാൻ പോയത്
കുടുംബ വീട്ടിൽ വിരുന്ന് പോയത്
വരച്ചു വെച്ച ചിത്രങ്ങൾ കാണിക്കൽ
(ഡിങ്കനും മായാവിയുമാവും കൂടുതലും വരച്ചിട്ടുണ്ടാവുക)
ഉപ്പ നാട്ടിലെത്തിയപ്പോൾ മലപ്പുറത്ത് ഉപ്പയുടെ കൂട്ടുകാരൻ സൈതാലിക്കയുടെ വീട്ടിൽ ട്രെയിനിൽ പോയ കഥ
അവരുടെ വാത്സല്യങ്ങൾ അനുഭവിച്ച നിമിഷങ്ങൾ
അങ്ങിനെയങ്ങിനെ ഒരു പാട് കഥകൾ
ഭാവാനസമ്പുഷ്ടമായി വിളമ്പും.
പുറത്ത് മഴ തിമിർത്ത് പെയ്യുന്നുണ്ടാവും
പേടിച്ച പോലെ തന്നെ വിജയൻ മാഷോ
ബാബു മാഷോ ക്ലാസ് ടീച്ചറായി എത്തും
പിന്നെ ഓരോ വിഷയത്തിൻ്റെ സാറൻമാർ
ഓരോ പീരിയഡിലും.
രമേശൻ മാഷിൻ്റെ മാക്ബത്ത് ഒഥല്ലോ
ഷേക്ക്സ്പീരിയൻ കഥകൾ
കുഞ്ഞി കണ്ണൻ മാഷിൻ്റെ ഉച്ചത്തിലുള്ള
കവിതാപാരായണം നാരയണൻ മാഷിൻ്റെ
പതിഞ്ഞ ശബ്ദത്തിലുള്ള ഗുണപാഠകഥകൾ
ക്ലാസ് രസകരമായി മുന്നോട്ട്.
പുത്തനുടുപ്പിൻ്റെയും പുസ്തകത്തിൻ്റെയും
മണം അന്തരീക്ഷത്തിൽ തങ്ങി നില്ക്കുമ്പോഴും
ചിലരൊക്കെ പഴയ ഡ്രസ്സിട്ടായിരിക്കും വന്നിട്ടുണ്ടാവുക
അവരുടെ മുഖത്തെ സങ്കടങ്ങൾ എൻ്റെ തമാശക്കഥകൾക്ക്
മായ്ക്കാൻ  കഴിയാതെ സങ്കട പുഞ്ചിരിയായ്.
✍️സെല്ലി കീഴൂർ