KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് തഹസിൽദാർ കെ. അലി ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി. ബിന്ദു അദ്ധ്യക്ഷയായിരുന്നു. 11 ജീവനക്കാരാണ് ഇത്തവണ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്.
ഡെപ്യൂട്ടി തഹസിൽദാർമാരായ യു കെ. രവീന്ദ്രൻ, പി.വി. ശാന്തകുമാരി, വില്ലേജ് ഓഫീസർമാരായ കെ.ഹരിദാസൻ, എ.വി. ചന്ദ്രൻ, വില്ലേജ് അസിസ്റ്റന്റ് പി.എം.അനിൽകുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.സന്തോഷ്, എൽ.എം. പ്രശാന്ത് കുമാർ, വി.കെ.ജനാർദ്ദനൻ, ചെയിൻമാൻ പി.ജി. രാമചന്ദ്രൻ, ക്ലാർക്ക് പി.ദിനേശ് കുമാർ, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ടി.കെ. ശ്യാമള എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ തഹസിൽദാർ കെ. അലി, തഹസിൽദാർ ഭൂരേഖ ഷിബു കെ. എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഇ.പി. ആനന്ദ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ കായണ്ണ വില്ലേജ് ഓഫീസർ ഗിരീഷ് കെ. നന്ദി പറഞ്ഞു.