KOYILANDY DIARY

The Perfect News Portal

കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം എസ് എച്ച്‌ മൗണ്ടിൽ കെ എസ് ആർ ടി സി ബസിൻ്റെ ചക്രം കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചൂട്ടുവേലി സ്വദേശി ബിബീഷാണ് മരിച്ചത്. 40 വയസായിരുന്നു. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്.

Advertisements

മൈസൂരിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിൻ ചക്രങ്ങൾക്ക് അടിയിലേക്ക് വീണ ബിബീഷ് തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.ഗാന്ധിനഗർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.