KOYILANDY DIARY.COM

The Perfect News Portal

മാടവനയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയനാണ് മരിച്ചത്. സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ച് കല്ലട ബസ് മറിഞ്ഞാണ് അപകടം. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലാണ് അപകടം നടന്നത്.

ബെംഗുളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് ഒരു ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ഒരു ബൈക്ക് യാത്രികന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.

ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്നാണ് ബസ് വന്നത്. ബസിന്റെ ചില്ല് തകര്‍ത്താണ് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements
Share news