KOYILANDY DIARY

The Perfect News Portal

പുറക്കാട്ടേരി പാലത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ നഷ്ടപ്പെട്ടു.

എലത്തൂർ: പുറക്കാട്ടേരി പാലത്തിന് സമീപം നിർത്തിയിട്ട ഇരുചക്ര വാഹനം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട്ടിരി സ്വദേശിയുടെ KL 11 AB 1439 എന്ന നമ്പർ സ്കൂട്ടറാണ് നഷ്ടപ്പെട്ടത്. 25ന് ശനിയാഴ്ച ഉച്ചക്ക്ശേഷം 2 മണിയോടുകൂടിയാണ് മോഷണം നടന്നത്. 
Advertisements
രണ്ട് പേർ സ്കൂട്ടറെടുത്ത് അത്തോളി ഭാഗത്തേക്ക് പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. എലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 94470053305 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.