KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു

തിക്കോടി പഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ് വളണ്ടിയര്‍മാരും വ്യാപരികളും ഓട്ടോറിക്ഷ ജീവനക്കാരും ചേർന്നു കൊണ്ടാണ് റോഡ് സുരക്ഷാ ജാഗ്രത ടീം ഉണ്ടാക്കിയത്.

പയ്യോളി ഹൈസ്ക്കൂൾ ഗ്രൗണ്ട് മുതൽ തിക്കോടി ടൌൺ വരെയാണു ജാഗ്രതാ ടീമിന്റെ പ്രവർത്തന പരിധി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.

ജാഗ്രത ടീമിന് കൊയിലാണ്ടി ഫയർ & റസ്ക്യു സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ റോഡ് അപകടങ്ങൾ ഉണ്ടായാൽ ആദ്യഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെപ്പറ്റിയും ഫസ്റ്റ് എയ്ഡ്നെ പറ്റിയും ക്ലാസെടുത്തു. പഞ്ചായത്തു അംഗം അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു.  Gr: ASTO മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാജു എന്നിവരും പങ്കെടുത്തു.

Advertisements
Share news