KOYILANDY DIARY.COM

The Perfect News Portal

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനമുന്നേറ്റം ഉയരണം

.
കൊയിലാണ്ടി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് മാറ്റുകയും കേന്ദ്ര സർക്കാർ വിഹിതം വെട്ടിക്കുറച്ചും പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐഎൻടിയുസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഐഎൻടിയുസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു. 
ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വി പി സുധാകരൻ, അരുൺ മണമൽ, പി വി വേണുഗോപാൽ, മനോജ് പയറ്റുവളപ്പിൽ, പി. രാഘവൻ, കെ പി രാജൻ, അനിൽ കുമാർ പള്ളിക്കര, ദിനേശൻ പുളിങ്കുളങ്ങര, നിഷ പയറ്റുവളപ്പിൽ, മൈഥിലി സോമൻ, രജീഷ് കളത്തിൽ, ഹാഷിം എന്നിവർ സംസാരിച്ചു. റീജിയണൽ ജനറൽ സെക്രട്ടറി കാര്യാട്ട് ഗോപാലൻ സ്വാഗതം പറഞ്ഞു.
Share news