കെ എം എ യുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപസമിതി കൊയിലാണ്ടി യൂണിറ്റ് ട്രഷറർ ടിപി സഹീർ ഉദ്ഘാടനം ചെയ്തു. കെഎംഎ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.
.

.
കെ കെ ഗോപാലകൃഷ്ണൻ (കെടി ജി എ), സാദിക്ക് (കെ എച്ച് ആർ എ), പി കെ മനീഷ് (ബാക്കേഴ്സ് അസോസിയേഷൻ), ഷൌക്കത്ത് ഏകോപന സമിതി (യൂത്ത് വിംഗ്)
പി വി പ്രജീഷ്, പ്രേമദാസൻ, പി നൗഷാദ്, നസീർ, എം കെ രാജീവൻ, വി പി ബഷീർ, ബി എച്ച് ഹാശിം, എന്നിവർ സംസാരിച്ചു. പി പവിത്രൻ സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
