KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിൻ്റെ പ്രചാരണാർഥം കൊയിലാണ്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

കൊയിലാണ്ടി: ഡിസംബർ 27, 28, 29 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി നെസ്റ്റ് (നിയാർക്ക്) സ്പെഷ്യൽ സ്കൂൾ കൊയിലാണ്ടി, അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരി, സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ കൊയിലാണ്ടി  എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
നെസ്റ്റ് കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു.
വിദ്യാർത്ഥികളും അധ്യാപകരും അനുഭാവികളും ഉൾപ്പെടെ ഇരുന്നൂരിൽ പരം പേർ വിളംബര ജാഥയിൽ പങ്ക് ചേർന്നു. ഭിന്നശേഷി മേഖലയിൽ പൊതുജനങ്ങളുടെ അവ ബോധം വളർത്തിയെടുക്കൽ ലക്ഷ്യമിട്ടുള്ള റാലിക്ക് ശേഷം നടന്ന ഒത്തുചേരലിൽ നെസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് ടി കെ അധ്യക്ഷത വഹിച്ചു.
.
.
അഭയം ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ,  സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻ്റർ പി.ടി.എ പ്രസിഡന്റ്‌ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. അശ്വതി. കെ. സ്വാഗതം പറഞ്ഞു. നെസ്റ്റ് സ്പെഷൽ സ്കൂൾ ഹെഡ്മിസ്ട്രസ് മനീഷ നന്ദി രേഖപ്പെടുത്തി.
.
.
അബ്ദുള്ള കരുവാഞ്ചേരി, ബഷീർ ടി പി, സാലി ബാത്ത, സൈൻ ബാഫഖി, വട്ടക്കണ്ടി കൃഷ്ണൻ, ശശി കോളത്തു, സുരേഷ് കുമാർ, ബിത എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. ഭിന്നശേഷിക്കാരായ വ്യക്തികളെ ഉൾക്കൊള്ളാനും ശാക്തീകരിക്കാനും, പ്രാദേശിക സമൂഹത്തിൽ നിന്ന് പിന്തുണ നേടിയെടുക്കാനും വരാനിരിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിന് ഊർജം പകരാനും, ഭിന്ന ശേഷികാരെ ഉൾകൊള്ളാൻ സമൂഹം തയ്യാറാകണമെന്നും റാലി ആഹ്വാനം ചെയ്തു.
Share news