മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ്സ് കിണർ മൂടിയ കുഴിയിലേക്ക് താഴ്ന്നു. ആർക്കും പരിക്കില്ല
വടകര: മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ്സ് കിണർ മൂടിയ കുഴിയിലേക്ക് താഴ്ന്നു. ആർക്കും പരിക്കില്ല. ബസ്സിന് കേടുപാട് സംഭവിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ബസ്സ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. മുൻവശമുള്ള KSRTC ബസ്സിനെ മറികടക്കുന്നതിനിന് വേണ്ടി തൊട്ടടുത്തുള്ള പറമ്പിലൂടെ ബസ്സ് കയറ്റി പോകുന്നതിനിടെയാണ് ബൈപ്പാസിനായി സ്ഥലം വിട്ടുകൊടുത്ത വീടിലെ മൂടിയ കിണറിലകപ്പെട്ടത്.

കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന ടൈഗർ കിം എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കിണർ മൂടിയെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തപ്പോൾ മേൽമണ്ണ് മൂന്ന് മീറ്ററിലധികം താഴ്ന്ന് പോയിരുന്നു. കിണറിന് മുകളിൽ വെള്ളം മൂടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇത് മനസിലാക്കാതെയാണ് അമിത വേഗതയിൽ ബസ്സ് മുന്നോട്ട് പോയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മറ്റൊരു ജീപ്പും അപകടത്തിൽപ്പെട്ടിരുന്നു.

