ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു
കൽപ്പറ്റ : ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കൊലപാതകം സ്ഥിരീകരിച്ച് മാവോയിസ്റ്റുകളാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ പോസ്റ്ററുകള്‍ പതിച്ചതെന്ന് കരുതുന്നു.

മാവോയിസ്റ്റ് നേതാവ് കവിതയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്ററില്‍ നവംബര്‍ 13ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. ചികിത്സയിലിരിക്കെയാണ് കവിത കൊല്ലപ്പെട്ടതെന്ന് കത്തിൽ പറയുന്നു. പുത്തൻ ജനാധിപത്യ ഇന്ത്യയ്ക്കായി പോരാടി രക്തസാക്ഷിത്വം വരിച്ച സഖാവ് ലക്ഷ്മി (കവിത)യ്ക്ക് ലാൽസലാം എന്നാണ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗി എഴുതിയ കത്തിൽ പറയുന്നത്.

