ആലപ്പുഴ റെയില്‍വേ സ്റ്റേഷനിൽ യാത്രക്കാരന് നായയുടെ കടിയേറ്റു

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്. മണ്ണഞ്ചേരി സ്വദേശി അജിത്തിനാണ് നായയുടെ കടിയേറ്റത്.

എറണാകുളം ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഇന്റര്‍വ്യൂവിന് പോകാന്‍ വേണ്ടിയാണ് അജിത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇയാളെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. സഹായത്തിന് റെയില്‍വേ അധികാരികള്‍ എത്തിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

