KOYILANDY DIARY.COM

The Perfect News Portal

കുനിയിൽ കടവ് ഹരിത സമിതി പങ്കാളിത്ത ഗ്രാമ പഠന യോഗം സംഘടിപ്പിച്ചു

തിരുവങ്ങൂർ: കുനിയിൽ കടവ് ഹരിത സമിതി പങ്കാളിത്ത ഗ്രാമ പഠന
യോഗം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം. പി സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. പങ്കാളിത്ത ഹരിത സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബീരാൻകുട്ടി വിശദീകരിച്ചു.
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ ദിവ്യ കെ. എൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അജ്നഫ്, മുൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, കുനിയിൽ കടവ് ഹരിത സമിതി പ്രസിഡണ്ട് പി കെ പ്രസാദ് എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ PRA ടീം അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുനിയിൽ കടവ് ഹരിത സമിതി സെക്രട്ടറി സെക്‌ഷൻ ഫോറസ്റ്റ്‌ ഓഫീസർ എൻ.കെ ഇബ്രായി സ്വാഗതവും സുരേഷ് ബാബു കെ ടി കെ നന്ദിയും പറഞ്ഞു.
Share news